Saturday, April 17, 2021

ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്താം ആരോഗ്യം സംരക്ഷിക്കാം (Growing indoor plants can protect health)

 വീടിനുള്ളിൽ വിഷാംശമുണ്ടാക്കുന്ന പലതുണ്ട്. അടുക്കളയിലെ പുക മുതൽ ഭിത്തിയിലടിച്ച പെയിന്റ് വരെ.
"അകത്തളത്തിലെ ചെടികളുടെ സാന്നിധ്യം വിഷാംശം വലിച്ചെടുത്ത് കൂടുതൽ ഓക്സിജൻ പുറത്തുവിടുന്നു എന്നാണ് കണ്ടെത്തൽ. വായു സഞ്ചാരം കുറഞ്ഞ അകത്തളങ്ങളിലെ, കെട്ടിക്കിടക്കുന്ന വായു ശുദ്ധീകരിക്കാൻ മാത്രമല്ല, മനസ്സിന് കുളിർമ പകരാനും അകത്തളത്തിൽ ചെടിവയ്ക്കുന്ന ചെടി സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്

കുറഞ്ഞ അളവിൽ സൂര്യപ്രകാശം ഉപയോഗിക്കുന്ന ചെടികൾ മാത്രമേ അകത്തളത്തിലേക്ക് തിരഞ്ഞെടുക്കാനാകൂ. ഇലകളിൽ വിഷാംശമുള്ള ചില ചെടികളുണ്ട്. അവ ഒഴിവാക്കണം. ഇന്റേണൽ കോർട്‌യാർഡ് ഉണ്ടെങ്കിൽ അവിടെ വെയിൽ ആവശ്യമുള്ള ചെടികളും നടാം. കൂടുതൽ വെള്ളവും പരിചരണവും ആവശ്യമില്ലാത്ത, ഇലകൾക്ക് കട്ടിയുള്ള ചെടികളാണ് അകത്തളത്തിലേക്കു യോജിച്ചത്.

https://www.logees.com/media/catalog/product/cache/1/image/9df78eab33525d08d6e5fb8d27136e95/w/o/working_-_chloro_variegated_spider_plant-sm.jpg
സ്പൈഡർ പ്ലാന്റ്

എവിടെയും വളരുന്ന, കുറഞ്ഞ പരിചരണം ആവശ്യമുള്ള ചെടിയാണ് ക്ലോറോഫൈറ്റം അഥവാ സ്പൈഡർ പ്ലാന്റ്. ഇരുനൂറിലേറെ ഇനങ്ങൾ ഈ ചെടിയുടേതായുണ്ട്. നിലത്ത് ചട്ടിയിൽ വയ്ക്കാനും തൂക്കിയിടാനും മേശപ്പുറത്തു വയ്ക്കാനുമെല്ലാം അനുയോജ്യമാണ്. ഇലകൾക്ക് വിഷാംശമില്ല. വിഷാംശം ആഗിരണം ചെയ്യാനും കൂടുതൽ ഓക്സിജൻ പുറത്തുവിടാനും ഇതിനു കഴിവുണ്ട്.

https://www.gardeningknowhow.com/wp-content/uploads/2013/01/areca-palm.jpg
അരേക്ക പാം


നമ്മുടെ കവുങ്ങ് തന്നെയാണ് അരേക്ക പാം. ഏറ്റവുമധികം ഓക്സിജൻ പുറത്തേക്കു വിടുന്ന ചെടികളിലൊന്നായി കവുങ്ങിനെ ശാസ്ത്രജ്ഞർ അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരും. സൂര്യപ്രകാശം വേണം എന്നതുകൊണ്ട് കോർട്‌‌യാർഡുകളിലേക്ക് യോജിക്കും. ഹൈബ്രിഡ് ഇനങ്ങൾ ചട്ടിയിൽ അകത്തുവയ്ക്കുകയുമാകാം. തണ്ടിനും കായ്കൾക്കും നല്ല നിറമുള്ള, കൂടുതൽ ഉയരം വയ്ക്കാത്ത അലങ്കാര ഇനത്തിലുള്ള ചെടികൾ വിപണിയിലുണ്ട്. ആഴ്ചയിൽ മൂന്നോ നാലോ തവണ വെയിലത്ത് വയ്ക്കണം. നനയും പരിചരണവും നിത്യവും ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല.

 

https://i.pinimg.com/originals/b9/1d/2a/b91d2a019258df867fd944c175e0892b.jpg 

ബാംബൂ

മുളയുടെ വർഗത്തിൽപെട്ട ചെടികളിൽ കൂടുതൽ ഉയരം വയ്ക്കാത്തവ അകത്തളത്തിൽ വയ്ക്കാം. വെട്ടി നിർത്താൻ പറ്റുന്നതിനാൽ സൂര്യപ്രകാശം കിട്ടുന്ന എവിടേക്കും മുള യോജിക്കും. ബാംബൂ പാം അകത്തളത്തിലേക്ക് വളരെ യോജിച്ച ചെടിയാണ്. കാര്യമായ ശ്രദ്ധ ആവശ്യമില്ല. ഇടയ്ക്കിടെ വെള്ളമൊഴിച്ചുകൊടുക്കുകയും കേടായ ഇലകൾ വെട്ടിയൊതുക്കുകയും ചെയ്താൽ മതി.

 https://www.thespruce.com/thmb/7kqVo6yqJgeSzr5zB9fLLFTVqbI=/2000x2000/smart/filters:no_upscale()/grow-dracaena-marginata-indoors-1902749-2-983c52a2805144d899408949969a5728.jpgഡ്രസീന


നിറത്തിലും വലുപ്പത്തിലും വളരെ വ്യത്യസ്തതയുള്ള ഡ്രസീനയുടെ വ്യത്യസ്ത ഇനങ്ങൾ വിപണിയിൽ ലഭിക്കും. കോർട്‌യാർഡിൽ നേരിട്ടു നടുകയോ ചട്ടിയിൽ നട്ട് അകത്തളത്തിൽ വയ്ക്കുകയോ ആകാം. നീർവാർച്ച ശരിയായ രീതിയിൽ വേണമെന്നതു ശ്രദ്ധിക്കണം. ആഴ്ചയിൽ ഒരിക്കൽ മാത്രം നനച്ചാൽ മതിയാകും. ഇലകൾ ഇടയ്ക്കിടെ തുടച്ചുകൊടുത്താൽ ചെടിയുടെ വളർച്ചയും കൂടും. കൂടുതൽ ഓക്സിജൻ പുറത്തുവിടും
 

https://4.imimg.com/data4/TJ/TN/MY-11114742/money-plant-500x500.jpg 

മണി പ്ലാന്‍റ് 

 
വള്ളിയായി പടരുന്ന മണി പ്ലാന്റ് മിക്കവരുടെയും ടേബിളിലെ നിത്യ സാന്നിധ്യമാണ്. കുപ്പിയിലെ വെള്ളത്തിൽ നട്ട് പടർത്തുകയോ ചട്ടിയിൽ താഴേക്കു തൂക്കിയിട്ട് വളർത്തുകയോ ചെയ്യാം. ഇടയ്ക്കിടെ തലപ്പ് നുള്ളി ചെടിയുടെ വളർച്ചയുടെ ഗതി നിയന്ത്രിക്കണം, കുപ്പിയിലാണെങ്കിൽ വെള്ളം മാറ്റിക്കൊടുക്കുകയും വേണം... ഇത്ര മാത്രമേ പരിചരണം വേണ്ടൂ. അശുദ്ധവായു വലിച്ചെടുക്കാൻ ഈ ചെടിക്ക് കഴിവുണ്ട്


https://hips.hearstapps.com/hmg-prod.s3.amazonaws.com/images/aloe-vera-plant-inside-1522875135.jpg?crop=1xw:1xh;center,top&resize=480:*
കറ്റാർവാഴ

 
വീടിനകത്ത് ചട്ടിയിൽ വയ്ക്കാവുന്ന ഔഷധച്ചെടിയാണ് കറ്റാർവാഴ. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ മതി നന. കറ്റാർവാഴയുടെ കുടുംബത്തിൽപെട്ട അലങ്കാരച്ചെടികളും വിപണിയിലുണ്ട്. ജനലരികിലോ മേശപ്പുറത്തോ വയ്ക്കാൻ പറ്റിയ ചെടിയാണ് കറ്റാർവാഴ. ഇടയ്ക്കിടെ പുറത്തുവച്ച് വെയിൽ കൊള്ളിക്കണം

 https://ibqy8pgf79-flywheel.netdna-ssl.com/wp-content/uploads/2020/12/IMG_4192-scaled.jpg 

സാൻസവേരിയ

 
മദർ ഇൻലോസ് ടങ്, സ്നേക്ക് പ്ലാന്റ് എന്നെല്ലാം അറിയപ്പെടുന്ന സാൻസവേരിയയ്ക്ക് വായുശുദ്ധീകരണത്തിനുള്ള കഴിവുണ്ട്. പരിചരണം വളരെ കുറവുമതി. രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ നനച്ചാൽ മതി. ചട്ടിയിലും നിലത്തും നടാൻ അനുയോജ്യമാണ്. സാൻസവേരിയയുടെ വ്യത്യസ്തയിനങ്ങൾ വിപണിയിൽ ലഭിക്കും. വളരെ കുറച്ചു മാത്രം വെയിൽ ലഭിക്കുന്ന ഇടങ്ങളിലും സാൻസവേരിയ നന്നായി വളരും. വെളുത്ത കതിരുപോലുള്ള പൂവ് ആകർഷകമാണ്.

Location: Kozhikode, Kerala, India

0 comments:

Post a Comment